അലാസ്കയുടെ വില്പനunfgHN Hab
1867 മാർച്ച് 30 ന് അലാസ്ക ഭൂവിഭാഗം അമേരിക്കൻ ഐക്യനാടുകൾ 7.2 മില്യൺ യു.എസ്. ഡോളറിന് റഷ്യയിൽ നിന്ന് വിലയ്ക്കു വാങ്ങി. ഈ എഗ്രിമെന്റിൽ യു.എസ് സെനറ്റിന്റെ അംഗീകാരത്തോടെ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ ഒപ്പുവച്ചു.
അവിടെ ജീവിക്കാനുള്ള പ്രയാസങ്ങൾ, പ്രകൃതി വിഭവങ്ങളുടെ പ്രത്യക്ഷമായ അഭാവം (പിൽക്കാലത്ത് 1896 ൽ ഇവിടെ സ്വർണ്ണം കണ്ടെത്തി), ബ്രിട്ടനുമായുള്ള ഒരു യുദ്ധമുണ്ടായാൽ എളുപ്പത്തിൽ പിടിച്ചെടുക്കപ്പെടുമെന്നുള്ള ഭയം എന്നിവയാൽ തങ്ങളുടെ അലാസ്കൻ ഭൂപ്രദേശം വിൽക്കാൻ റഷ്യ ആഗ്രഹിച്ചിരുന്നു. ഈ പ്രദേശത്തെ റഷ്യയുടെ പ്രാഥമിക പ്രവർത്തനങ്ങളിൽ രോമ വ്യവസായവും തദ്ദേശീയ ജനതയ്ക്കിടയിലെ മിഷണറി പ്രവർത്തനങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ പുതിയ പ്രദേശം വാങ്ങിയതോടെ ഏകദേശം 586,412 ചതുരശ്ര മൈൽ (1,518,800 ചതുരശ്ര കിലോമീറ്റർ) പുതിയ ഭൂപ്രദേശം അമേരിക്കൻ ഐക്യനാടുകളോടു കൂട്ടിച്ചേർക്കപ്പെട്ടു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Alaska Purchase എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |