കേരള വിദ്യാർത്ഥി സംഘടന u2UuguJ8vm LyY8
കേരളത്തിൽ നക്സൽബാരി പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരും അതിൽ പ്രവർത്തിക്കുന്നവരും രൂപംനൽകിയ വിദ്യാർത്ഥി പ്രസ്ഥാനമാണ് കേരള വിദ്യാർത്ഥി സംഘടന (കെ.വി.എസ്). അഭിനവ സി.പി.ഐ(എം.എൽ)ൻറെ വിദ്യർത്ഥി സംഘടനയായ കെ.വി.എസ് അടിയന്തരാവസ്ഥ കാലത്ത് കേരളത്തിലെ കലാലയങ്ങളിൽ ശക്തമായി പ്രവർത്തിച്ചിരുന്നു.[1]. മാതൃസംഘടനയുടെ വിഭജനത്തിന് ശേഷം പി.സി.ഉണ്ണിചെക്കൻ നേതൃത്വം നൽക്കുന്ന സി.പി.ഐ(എം.എൽ) റെഡ് ഫ്ലാഗ് തങ്ങളുടെ വിദ്യർത്ഥി പ്രസ്ഥാനത്തിന് ഈ പേര് സ്വീകരിച്ചു.[2] തീവ്രഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ സംഘടന "വിദ്യാർത്ഥി" എന്ന പേരിൽ മാസികയും പ്രസിദ്ധീകരിച്ചിരുന്നു. [3]
അവലംബം[തിരുത്തുക]
- ↑ http://webcache.googleusercontent.com/search?q=cache:5CVr4G_uei0J:www.calicutnet.com/news/calicut-events/calicut_2004.htm+&cd=8&hl=en&ct=clnk&gl=in
- ↑ http://www.thehindu.com/2004/09/11/stories/2004091107700400.htm
- ↑ https://vidyarthimasika.wordpress.com/2012/06/20/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF-%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0/